| തെറ്റ് | ശരി |
| അങ്ങിനെ | അങ്ങനെ |
| അടിമത്വം | അടിമത്തം |
| അതാത് | അതത് |
| അഥപതനം | അധഃപതനം |
| അദ്യാപകൻ | അധ്യാപകൻ |
| അനന്തിരവൻ | അനന്തരവൻ |
| അനുഗ്രഹീതൻ | അനുഗൃഹീതൻ |
| അപേക്ഷാത്തീയതി | അപേക്ഷത്തീയതി |
| അല്ലങ്കിൽ | അല്ലെങ്കിൽ |
| അവധാനത | അവധാനം |
| അസ്തികൂടം | അസ്ഥികൂടം |
| അസന്നിഗ്ദം | അസന്ദിഗ്ദ്ധം |
| അസ്ഥിവാരം | അസ്തിവാരം |
| ആണത്വം | ആണത്തം |
| ആദ്യാവസാനം | ആദ്യവസാനം |
| ആധുനീകരിക്കുക | ആധുനികീകരിക്കുക |
| ആവർത്തി | ആവൃത്തി (ആവർത്തിക്കുക -ക്രിയ , ആവൃത്തി -നാമം ) |
| ആവൃത്തിക്കുക | ആവർത്തിക്കുക |
| ആസ്വാദ്യകരം | ആസ്വാദ്യം |
| ആഴ്ചപതിപ്പ് | ആഴ്ചപ്പതിപ്പ് |
| ഇങ്ങിനെ | ഇങ്ങനെ |
| ഉത്‌ഘാടനം | ഉദ്ഘാടനം |
| എങ്ങിനെ | എങ്ങനെ |
| ഏകകണ്ഠേന | ഐകകണ്ഠ്യേന/ ഏകകണ്ഠമായി |
| ഏകകണ്ഠ്യേന | ഐകകണ്ഠ്യേന/ ഏകകണ്ഠമായി |
| ഐക്യമത്യം | ഐകമത്യം |
| ഐശ്ചികം | ഐച്ഛികം |
| ഓരോന്നുവീതം | ഒന്നുവീതം / ഓരോന്ന് |
| ഓരോ പുസ്തകങ്ങളും | ഓരോ പുസ്തകവും |
| കണ്ടുപിടുത്തം | കണ്ടുപിടിത്തം |
| കയ്യക്ഷരം | കൈയക്ഷരം |
| കയ്യാമം | കൈയാമം |
| കയ്യെഴുത്ത് | കൈയെഴുത്ത് |
| കവയത്രി | കവയിത്രി |
| കളയിപ്പിക്കുക | കളയിക്കുക |
| കാട്ടാളത്വം | കാട്ടാളത്തം |
| കീഴ്‌കോടതി | കീഴ്‌ക്കോടതി |
| കുടിശിഖ | കുടിശ്ശിക |
| കുട്ടിത്വം | കുട്ടിത്തം |
| കൈചിലവ് | കൈച്ചെലവ് |
| ക്രിത്രിമം | കൃത്രിമം |
| ഗൂഡാലോചന | ഗൂഢാലോചന |
| ചിലവ് | ചെലവ് |
| ചുമന്ന | ചെമന്ന |
| ചുമര് | ചുവര് |
| ചുമതലാബോധം | ചുമതലബോധം |
| ചെങ്ങാത്തം | ചങ്ങാത്തം |
| ചെയ്യിപ്പിക്കുക | ചെയ്യിക്കുക |
| ജടം | ജഡം |
| ജന്മിത്വം | ജന്മിത്തം |
| തത്വം | തത്ത്വം |
| തത്വമസി | തത്ത്വമസി |
| തയാർ | തയ്യാർ |
| തീപിടുത്തം | തീപ്പിടിത്തം |
| തീയ്യതി | തീയതി, തിയ്യതി |
| തെരഞ്ഞെടുപ്പ് | തിരഞ്ഞെടുപ്പ് |
| ദിനപ്പത്രം | ദിനപത്രം |
| ദിവസ്സേന | ദിവസേന |
| ദൈന്യത | ദൈന്യം |
| ദ്വിഭാര്യാത്വം | ദ്വിഭാര്യത്വം |
| നിവർത്തി | നിവൃത്തി ( നിവർത്തിക്കുക – ക്രിയ, നിവൃത്തി-നാമം) |
| നിവൃത്തിക്കുക | നിവർത്തിക്കുക |
| പണ്ടുകാലം | പണ്ട് |
| പരിതസ്ഥിതി | പരിതഃസ്ഥിതി |
| പിന്നോക്കം | പിന്നാക്കം |
| പുനഃപ്പരിശോധന | പുനഃപരിശോധന |
| പ്രവർത്തി | പ്രവൃത്തി (പ്രവർത്തിക്കുക-ക്രിയ, പ്രവൃത്തി-നാമം) |
| പ്രവൃത്തിക്കുക | പ്രവർത്തിക്കുക |
| പ്രാരാബ്ദം | പ്രാരബ്ധം |
| പ്രസ്ഥാവന | പ്രസ്താവന |
| പ്രാസംഗികൻ | പ്രസംഗകൻ |
| ബഹുഭാര്യാത്വം | ബഹുഭാര്യത്വം |
| മനഃസ്സാക്ഷി | മനഃസാക്ഷി, മനസ്സാക്ഷി |
| മുഖാന്തിരം | മുഖാന്തരം |
| മുതലാളിത്വം | മുതലാളിത്തം |
| മുന്നോക്കം | മുന്നാക്കം |
| യഥാകാലത്ത് | യഥാകാലം |
| യാദൃശ്ചികം | യാദൃച്ഛികം |
| രക്ഷകർത്താവ് | രക്ഷാകർത്താവ് |
| രാഷ്ട്രീയപരമായ | രാഷ്ട്രീയമായ |
| രാപ്പകൽ | രാപകൽ |
| വളർച്ചാനിരക്ക് | വളർച്ചനിരക്ക് |
| വിഡ്‌ഡിത്വം | വിഡ്‌ഢിത്തം |
| വിഡ്ഢിത്വം | വിഡ്‌ഢിത്തം |
| വിദ്യുശ്ചക്തി | വിദ്യുച്ഛക്തി |
| ശുപാർശ | ശിപാർശ |
| ശൃംഘല | ശൃംഖല |
| സത്യാഗ്രഹം | സത്യഗ്രഹം |
| സദാകാലവും | സദാ, എക്കാലവും |
| സർവതോന്മുഖം | സർവതോമുഖം |
| സാന്മാർഗികപരം | സാന്മാർഗികം |
| സാമുദായികപരം | സാമുദായികം |
| സാമൂഹികപരമായ | സാമൂഹികമായ |
| സാമ്രാട്ട് | സമ്രാട്ട് |
| സാമ്പത്തികപരമായ | സാമ്പത്തികമായ |
| സൃഷ്ടാവ് | സ്രഷ്ടാവ് |
| സ്വതവേ | സ്വതേ |
| ഹാർദ്ദവം | ഹാർദം |