പത്ത്, പ്ലസ്ടു തുല്യതാ കോഴ്സ് രജിസ്ട്രേഷന്‍ ആരംഭിച്ചു

0
4
Image credit: Gemini

സാക്ഷരതാമിഷന്‍ അതോറിറ്റി നടപ്പാക്കുന്ന വിവിധ തുല്യതാ കോഴ്സുകളിലേക്കുള്ള 2026-27 അധ്യയന വര്‍ഷത്തെ രജിസ്ട്രേഷന്‍ ആരംഭിച്ചു. 2026 മെയ് 25 വരെ ഫൈനില്ലാതെ രജിസ്റ്റര്‍ ചെയ്യാം. സാക്ഷരത നാല്, ഏഴ്, പത്ത്, ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്സുകളുടെ പുതിയ ബാച്ചുകളിലേക്കാണ് പ്രവേശനം.

ഏഴാംതരം തുല്യതാ പരീക്ഷയോ, ഔപചാരിക ഏഴാംതരമോ വിജയിച്ച 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പത്താംതരം തുല്യതക്ക് രജിസ്റ്റര്‍ ചെയ്യാം. ജനറല്‍ വിഭാഗം പഠിതാക്കള്‍ക്ക് 1950 രൂപയാണ് ഫീസ്. പട്ടികജാതി- പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും, ഭിന്നശേഷി വിഭാഗക്കാര്‍ക്കും, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനും ഫീസിളവുണ്ട്. പത്താംതരം തുല്യതാ പരീക്ഷയോ, ഔപചാരിക പത്താംതരമോ വിജയിച്ച 22 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പ്ലസ്വണ്‍ തുല്യതയ്ക്ക് രജിസ്റ്റര്‍ ചെയ്യാം.

തുല്യതാ പരീക്ഷ വിജയിച്ചവര്‍ക്ക് പ്രായപരിധിയില്‍ ഇളവുണ്ട്. 2600/ രൂപയാണ് ഫീസ്. പട്ടികജാതി- പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും, ഭിന്നശേഷി പഠിതാക്കള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനും കോഴ്സ് ഫീസ് സൗജന്യമാണ്. സാക്ഷരത, നാലാംതരം തുല്യതാ, ഏഴാംതരം തുല്യതാ കോഴ്സുകളിലേക്കുംഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രജിസ്റ്റര്‍ ചെയ്യുന്നവര്‍ ഫീസടക്കേണ്ടതില്ല. സെക്രട്ടിമാരുടെ അണ്ടര്‍ടെകിംഗ് ഹാജരാക്കിയാല്‍ മതിയാകും. തദ്ദേശസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാ പ്രേരക്മാര്‍ മുഖേനയോ, ജില്ലാ സാക്ഷരതാമിഷന്‍ ഓഫീസ് മുഖേനയോ രജിസ്ട്രേഷന്‍ നടത്താം.
ഫോണ്‍- 0483 2734670.

LEAVE A REPLY

Please enter your comment!
Please enter your name here