നീറ്റ് യു.ജി. പരീക്ഷ റദ്ദാക്കി; ചോദ്യപേപ്പർ ചോർച്ചയിൽ എൻ.ടി.എ.യുടെ നിർണ്ണായക നടപടി

0
4

രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യു.ജി. (NEET-UG) റദ്ദാക്കി. 2026 മെയ് മൂന്നിന് നടന്ന പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന ശക്തമായ ആരോപണങ്ങളെത്തുടർന്നാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) ഈ സുപ്രധാന തീരുമാനമെടുത്തത്. ലക്ഷക്കണക്കിന് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തുന്നതാണ് ഈ നടപടി.

പരീക്ഷ റദ്ദാക്കാനുള്ള കാരണങ്ങൾ

പരീക്ഷാ ദിവസം മുതൽ തന്നെ പലയിടങ്ങളിൽ നിന്നും ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികൾ ഉയർന്നിരുന്നു. പരീക്ഷയ്ക്ക് മുൻപ് പ്രചരിച്ച ഒരു ചോദ്യപേപ്പറിൽ നിന്നുള്ള 120 ചോദ്യങ്ങൾ യഥാർത്ഥ ചോദ്യപേപ്പറിലും വന്നതായാണ് കണ്ടെത്തിയത്.
പരീക്ഷയുടെ സുതാര്യത ഉറപ്പുവരുത്തുന്നതിനും അർഹരായ വിദ്യാർത്ഥികൾക്ക് നീതി ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഈ കടുത്ത നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.

ഏകദേശം 410 ചോദ്യങ്ങളടങ്ങിയ ഒരു ഗെസ് പേപ്പർ പരീക്ഷയ്ക്ക് ഒരു മാസം മുൻപ് തന്നെ വിദ്യാർത്ഥികൾക്കിടയിൽ പ്രചരിച്ചിരുന്നു. ഇതിലെ 120 കെമിസ്ട്രി ചോദ്യങ്ങൾ നീറ്റ് പരീക്ഷയിൽ അതേപടി വന്നതായാണ് എഡിജിപി വിശാൽ ബൻസാൽ വ്യക്തമാക്കിയത്. വിവാദങ്ങൾക്കിടയിലും പരീക്ഷാ നടത്തിപ്പ് സുതാര്യമായിരുന്നു എന്നാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി അവകാശപ്പെട്ടിരുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here