CBSE 12th Result 2026 Declared: Chech result on DigiLocker & UMANG

0
3

CBSE യുടെ പ്ലസ് ടു (CBSE Plus Two Class 12) പരീക്ഷാഫലം പ്രഖ്യാപിച്ചു. ഈ വർഷം ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് CBSE Class 12 പരീക്ഷ എഴുതിയത്. ഫലം പ്രസിദ്ധീകരിക്കുന്നതോടെ ഔദ്യോഗിക വെബ്സൈറ്റുകൾക്ക് പുറമെ DigiLocker, UMANG തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെയും മാർക്ക് ലിസ്റ്റ് പരിശോധിക്കാനാകും.

ഫലം എവിടെ പരിശോധിക്കാം?

CBSE ഫലം പ്രഖ്യാപിച്ചതിന് ശേഷം വിദ്യാർത്ഥികൾക്ക് താഴെപ്പറയുന്ന പ്ലാറ്റ്ഫോമുകളിൽ നിന്ന് റിസൾട്ട് പരിശോധിക്കാം:

ഫലം വേഗത്തിൽ ലഭിക്കാൻ DigiLocker, UMANG ഉപയേഗിക്കുക

കഴിഞ്ഞ വർഷങ്ങളിലെ അനുഭവം പ്രകാരം, ചിലപ്പോൾ ഔദ്യോഗിക വെബ്സൈറ്റുകൾ സ്ലോ ആകുമ്പോൾ DigiLocker-ൽ മാർക്ക് ലിസ്റ്റ് വേഗത്തിൽ ലഭിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. അതേസമയം UMANG ആപ്പിലും റിസൾട്ട് ലഭ്യമാകാറുണ്ട്.

വിദ്യാർത്ഥികൾക്ക് മുൻകൂട്ടി താഴെപ്പറയുന്ന കാര്യങ്ങൾ തയ്യാറാക്കി വെക്കുന്നത് നല്ലതാണ്:

  • Roll Number
  • School Number
  • Admit Card ID
  • ജനനത്തീയതി

റിസൾട്ട് പരിശോധിക്കുന്ന വിധം

  1. ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കിൽ DigiLocker/UMANG തുറക്കുക
  2. “CBSE Class 12 Result 2026” ലിങ്കിൽ ക്ലിക്ക് ചെയ്യുക
  3. ആവശ്യമായ വിവരങ്ങൾ നൽകുക
  4. Submit അമർത്തുക
  5. സ്കോർകാർഡ് സ്ക്രീനിൽ കാണാം
  6. ഭാവിയിലെ ആവശ്യങ്ങൾക്കായി PDF ഡൗൺലോഡ് ചെയ്യുക

വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ടത്

  • ഓൺലൈനായി ലഭിക്കുന്ന മാർക്ക് ലിസ്റ്റ് താത്കാലികമാണ്
  • ഒറിജിനൽ മാർക്ക് ഷീറ്റ് പിന്നീട് സ്കൂളുകളിൽ നിന്ന് ലഭിക്കും
  • വെബ്സൈറ്റുകൾ സ്ലോ ആയാൽ കുറച്ച് സമയം കഴിഞ്ഞ് വീണ്ടും ശ്രമിക്കുക
  • സോഷ്യൽ മീഡിയയിലെ വ്യാജ ലിങ്കുകൾ ഒഴിവാക്കുക

CBSEയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിന് പിന്നാലെ ഫലം ലഭ്യമാകും. വിദ്യാർത്ഥികൾ ഔദ്യോഗിക സ്രോതസ്സുകൾ മാത്രം ആശ്രയിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here